Spread the love

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് നായിഡുവിനൊപ്പം പിടിഎ മീറ്റിങ്ങിൽ പങ്കെടുത്ത പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത്.

പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്.

സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിദ്യാർഥിനിയെ ഒപ്പം ഇരിക്കാൻ ക്ഷണിക്കുകയും സംസാരിക്കുകയും വിദ്യാർഥികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്.

രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്.

പരിപാടിയുടെ അവതാരകയായി മികച്ച രീതിയിൽ പ്രവർത്തിച്ചത് ശിവാനിയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056,