എം.ആര്‍ അജിത്ത്കുമാറിന് പകരം എസ്. ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നു
എസ് ശ്രീജിത്ത് നെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. നിലവില്‍ ജയില്‍ ഡിജിപിയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത് ചീഫ് സെക്രട്ടറിയാണ്. തീരുമാനം എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി.
എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.
എംആര്‍ അജിത് കുമാര്‍ കഴിഞ്ഞാല്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനിടയുളള പേരായിരുന്നു ശ്രീജിത്തിന്റേത്.1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയര്‍ഫോഴ്സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നല്‍കേണ്ടത്.

