Spread the love

ഗുരുപവനപുരി അണിഞ്ഞൊരുങ്ങുന്നു. ഉണ്ണിക്കണ്ണനെ കണികാണാന്‍, നാളെ വിഷുദര്‍ശനം

 

ഉണ്ണിക്കണ്ണന്റെ ഗുരുവായൂരില്‍ വിഷു ദര്‍ശനത്തിന് ഒരുക്കം. പുലര്‍ച്ച 2.55 മുതല്‍ ഒരു മണിക്കൂറാണ് ദര്‍ശനം. പൊതുവരിയില്‍ നില്‍ക്കുന്നവര്‍ക്കും വിവിഐപി പ്രത്യേക പാസ് ആയിരം രൂപയുടെ നെയ് വിളക്ക് എന്നീ വിഭാഗങ്ങളിലുളളവര്‍ക്കും തൊഴാനുളള സൗകര്യമുണ്ട്.

ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേ ത്രത്തില്‍ സമ്പൂര്‍ണ നെയ്വിളക്കോടെ വിഷു ആഘോഷിക്കും. വിഷുക്കണിദര്‍ശനം 15-ന് പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയാണ്. ഗുരുവായൂരപ്പന്റെ ശ്രീലകത്തും നമസ്‌കാരമണ്ഡപത്തിലുമാണ് കണിയൊരുക്കുക. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവയാണ് കണിയിന ങ്ങള്‍. മേല്‍ശാന്തി പി.എം. നാരാ യണന്‍ നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് കണികാണിച്ചാല്‍ ശ്രീലകം തുറന്നിടും.

തിരക്ക് കൂടുമെന്നതിനാല്‍ വി .ഐ.പി.ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. നെയ്വിളക്ക് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനം രാവിലെ ഏഴിനുശേഷമേ അനുവദിക്കൂ. ദേവസ്വത്തിന്റെ നേ തൃത്വത്തില്‍ രാവിലെ കാഴ്ചശീവ ലിക്ക് മേളം ഗുരുവായൂര്‍ ശശിമാ രാരും വൈകീട്ടുള്ള മേളം കക്കാ ട് രാജപ്പന്‍ മാരാരും നയിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗു രുവായൂരപ്പന്‍ എഴുന്നള്ളുമ്പോള്‍ ആയിരക്കണക്കിന് ദീപങ്ങള്‍ പ്രഭചൊരിയും. ഉച്ചപ്പൂജയ്ക്ക് ഗുരുവാ യൂരപ്പന് വിശേഷപ്പെട്ട നമസ്‌കാര സദ്യയുണ്ടാകും. കാളന്‍, എരിശ്ശേ രി, വറുത്തുപ്പേരി, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയാണ് വിഭവങ്ങള്‍. ഭക്തര്‍ക്കുള്ള വിഷുസദ്യ രാവിലെ പത്തിന് തുടങ്ങും.