Spread the love

 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നാമനിർദ്ദേശപത്രിക നിരസിക്കണമെന്ന ആവശ്യമുയർന്നു എങ്കിലും പിന്നീട് രണ്ടും സ്വീകരിച്ചു

 

നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി.

 

പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയാ യിരുന്നു.സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിൻ്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

 

ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിൻ്റെ വിവരങ്ങൾ രാജീവ് ച ന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ പരാതി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയും വരണാധികാരി സ്വീകരിച്ചു.

എതിർ സ്ഥാനാർത്ഥിയായ ടൈസൻ്റെ പ്രതിനിധി അയ്യൂബ് ഖാൻ ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ തള്ളിക്കൊണ്ടാണ് പത്രിക അംഗീകരിച്ചത്. സതീശൻ തന്റെറെ ആസ്‌തിവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിൻ്റെ ട്രാഫിക് നിയമലംഘന പിഴ ഒടുക്കിയില്ലെന്നും ആരോപിച്ചാണ് എതിർപക്ഷം പരാതി നൽകിയിരുന്നത്. ഇതിന് തെളിവായി വെബ്സൈറ്റിൽ നിന്നുള്ള രസീതുകളും അവർ ഹാജരാക്കിയിരുന്നു. എന്നാൽ, കോൺഗ്രസിൻ്റെ വാദങ്ങൾ കൂടി കേട്ട വരണാധികാരി, ഇരുവിഭാഗത്തോടും രേഖാമൂലം വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് ഈ വാദപ്രതിവാദങ്ങൾ പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്.