Spread the love

യേശുക്രിസ്തുവായി ട്രംപ്, സോഷ്യല്‍ മീഡിയയില്‍ എഐ ചിത്രമാണ് പ്രചരിക്കുന്നത്

ഇറാന്‍ യുദ്ധത്തില്‍ പോപ്പുമായുളള ഭിന്നത തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം യേശുക്രിസ്തുവാണെന്ന പ്രതീതി ജനിപ്പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍. ഏപ്രില്‍ 12 നാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ട്രംപ് വെളുത്ത കുപ്പായവും ചുവന്ന ഷാളും ധരിച്ച് ഇടതുകൈയില്‍ പ്രകാശവുമായി നില്‍ക്കുന്നതായി കാണിക്കുന്നു. ചിത്രത്തില്‍ വലതുകൈ പുരുഷന്റെ നെറ്റിയില്‍ വച്ചുകൊണ്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരാളെ ട്രംപ് അനുഗ്രഹിക്കുന്നു. മുകളിലുളള ഒരു സ്ത്രീ പ്രാര്‍ത്ഥിക്കുന്ന കൈകളുമായാണ് ട്രംപിനെ കാണുന്നത്, ട്രംപിനെ ദൈവതുല്യനായി ചിത്രീകരിക്കുന്നു. യേശു രോഗികളെ സുഖപ്പെടുത്തുന്നതിന്റെ പ്രതിച്ഛായയാണ് ചിത്രം ഉണര്‍ത്തുന്നത്

ഇറാനിലെ യുദ്ധത്തെക്കുറിച്ച് ട്രംപും പോപ്പ് ലിയോ പതിനാലാമനും പരസ്യമായി ഭിന്നതയിലായ സാഹചര്യത്തിലാണ് പോസ്റ്റ്