മാണി സി കാപ്പന്‍ റെഡി, ഇത്തവണ ഭൂരിപക്ഷം 20,000 കടക്കുമെന്ന് പ്രവചനം
കോട്ടയം : ജോസ് കെ മാണി യുഡിഎഫിലേക്കുളള മടങ്ങിവരവ് ചര്‍ച്ചയായിരിക്കെ പാലായിലെ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തു.താന്‍ ഇത്തവണ മത്സരിക്കുമ്പോള്‍ ഭൂരിപക്ഷം 20,000 കവിയുമെന്നാണ് കാപ്പന്റെ അവകാശ വാദം. 2021 ല്‍ 15000 ലധികം വോട്ടുകള്‍ക്കാണ് കാപ്പന്‍ വിജയിച്ചത്.
.മുസ്ലിംലീഗും മറ്റും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല സമീ പനം പ്രഖ്യാപിച്ച് നില്‍ക്കെയാണ് പാലാ മോഹിച്ച് ആരും യുഡിഎഫിലേക്ക് വരേണ്ട തില്ലെന്ന കാപ്പന്റെ നിലപാട്. ഇത് മുമ്പും അദ്ദേഹം അറി യിച്ചതാണ്.ജോസിനെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശും നേരത്തേ നിലപാട് അറിയിച്ചിരുന്നു.
പക്ഷേ മുന്നണിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് മറ്റ് നേതാക്കള്‍ വ്യക്ത മാക്കിയത്.ജോസിനെ സ്വാഗതം ചെ യ്യേണ്ടതില്ലെന്ന് പി.ജെ. ജോസഫ് കൃത്യമായി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് ആ വാതില്‍ അടച്ചിട്ടില്ല.അതിനിടെയാണ് കാപ്പന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. തനി ക്കെതിരേ ജോസ് കെ. മാണി മത്സരിക്കുമെന്ന് കരുതുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു. അതിനിടെ കാപ്പന്‍ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചു വിട്ട് പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ചേരുമെന്നും ശ്രുതിയുണ്ട്.

