Spread the love

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിൽ നടന്ന എൽഡിഎഫ് റാലിക്കിടെ സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. തുടർന്ന് പ്രവർത്തകർ അദ്ദേഹത്തെ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

പന്ന്യൻ രവീന്ദ്രന്റെ രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് വിവരം