Spread the love

കേരളത്തിൽ ലൗജിഹാദ് നടന്നുവെന്നും സർക്കാർ അപ്പോൾ നടപടി എടുത്തില്ലെന്നും എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ

 

പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവമുണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ല.ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായപ്പോൾ സർക്കാർ എന്ത് നടപടിയാണ് എടുത്തത്. തിരുവനന്തപുരം ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ

 

‘2021ൽ നിന്ന് 2026 എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അഞ്ച് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ഇതിന് കാരണം ഈ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്.

 

സ്ത്രീകളെ ഉപദ്രവിക്കുന്നത് സാധാരണ സംഭവമായി കരുതുന്ന ഒരു സമൂഹമുണ്ട്. ലൗജിഹാദ് പോലുള്ള കാര്യങ്ങൾ നടക്കുമ്പോൾ കണ്ണടയ്ക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ ഉള്ളത്. ദെെവവിശ്വാസമില്ലാത്ത സർക്കാരും മന്ത്രിമാരുമാണ് ഭരിക്കുന്നത്. ഞാൻ പലപ്പോഴും കാണുന്ന കാര്യമാണ്. ഒരു വനിതാ പൊലീസ് ഓഫീസറായ എനിക്കെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നേരിടേണ്ടത് ഞാൻ മാത്രമാണ്. ഡിജിപി പോലും കൂടെ നിൽക്കില്ല. കാരണം ഡിജിപിക്ക് രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ എന്റെകൂടെ നിൽക്കാനാവൂ.

 

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടുപോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്.