കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് അനുവദിച്ച വൈക്കം ഡിവിഷന്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി മുസ്ലിം ലീഗ്.
ഏറെക്കാലമായി മുസ്ലിംലീഗിന്റെ ആവശ്യമായിരുന്നു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സീറ്റുകളില്‍ ഒന്നെങ്കിലും മത്സരിക്കാന്‍ ലഭിക്കണമെന്നത്. ഇത്തവണ ഒരു ഡിവിഷന്‍ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ഉറച്ച നിലപാട് ലീഗ് എടുക്കുകയും ചെയ്തു. മുണ്ടക്കയം, എരുമേലി ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്നായിരുന്നു ലീഗിന്റെ താല്പര്യം.
എന്നാല്‍ ഈ രണ്ടു സീറ്റുകളും വിട്ടുനല്‍കാന്‍ യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തയാറായില്ല. പകരം മറ്റെവിടെയെങ്കിലും ഒരു സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. വൈക്കം സീറ്റ് ലീഗിന് അനുവദിക്കുകയും ചെയ്തു. ഇപ്പോഴിതാ തങ്ങള്‍ക്ക് അനുവദിച്ച വൈക്കം സീറ്റ് ലീഗ് കോണ്‍ഗ്രസിന് മത്സരിക്കാനായി വിട്ടുനല്‍കിയിരിക്കുകയാണ്.
മുസ്ലിം ലീഗ് പാര്‍ട്ടിക്ക് പ്രാതിനിധ്യം ഉള്ള പ്രദേശത്ത് അടുത്ത പ്രാവശ്യം സീറ്റ് നല്‍കും എന്ന യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വത്തിന്റെ ഉറപ്പിന്‍മേല്‍ കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അനുവദിച്ച വൈക്കം സീറ്റ് യുഡിഎഫിന്റെ പൊതു താല്പര്യം പരിഗണിച്ച് ഈ ഒരു പ്രാവശ്യം കോണ്‍ഗ്രസിന് മത്സരിക്കുവാന്‍ നല്‍കുന്നതിനായി ലീഗ് തീരുമാനിക്കുകയായിരുന്നു.

