കേരളത്തിൽ യുഡിഎഫിന്,മുൻതൂക്കം തമിഴ്നാട്ടിൽ ഡിഎംകെ. സ്വതന്ത്ര ഏജൻസി എന്നറിയപ്പെടുന്ന ലോക്പോളിന്റെ ഏറ്റവും ഒടുവിലത്തെ സർവ്വേ ഫലം ഇതാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാര ത്തിൽ എത്തുമെന്ന് അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് സർവ്വേ പറയുന്നത്.
എല്‍ഡിഎഫ് 58 മുതല്‍ 62 വരെ സീറ്റുകളിലേക്ക് ചുരുങ്ങും. 39-41% വോട്ടുകളാണ് ഇടതുമുന്നണിക്ക് പ്രവചിക്കപ്പെടുന്നത്.
എന്‍ഡിഎ 1 മുതല്‍ 2 വരെ സീറ്റുകള്‍ നേടുമെന്നും വോട്ട് വിഹിതം 14-16% ആയി ഉയരുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി എം കെ സഖ്യം 40.1 ശതമാനം വോട്ട് വിഹിതത്തോടെ 181-189 സീറ്റുകൾ നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു.
എ.ഐഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 29 ശതമാനം വോട്ട് വിഹിതത്തോടെ 38-42 സീറ്റുകൾ നേടുമെന്നും നടൻ വിജയ്‌യുടെ ടിവികെ 8-10 സീറ്റുകൾ (23.9 ശതമാനം വോട്ട് വിഹിതം) നേടുമെന്നും പ്രതീക്ഷിക്കുന്നു. എൻ.ടി.കെ 4.9 ശതമാനം സീറ്റുകൾ നേടുമെന്നും ഒരു സീറ്റും ലഭിക്കില്ലെന്ന് ആണ് മറ്റൊരു പ്രവചനം.

