ഇടുക്കി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോഷൂട്ട് നടത്തി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സംഭവത്തിൽ വനംവകുപ്പ് നടപടി ആരംഭിച്ചു.
ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും. രണ്ട് വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് വനംവകുപ്പിന്‍റെ ശ്രദ്ധയിപ്പെട്ടിട്ടുള്ളത്. കൊച്ചി സ്വദേശിയെയും മൂന്നാർ സ്വദേശിയെയും കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. സംരക്ഷണ സസ്യം പറിച്ചതിലാണ് നടപടി. സംഭവത്തില്‍ കർശന നടപടി എടുക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു.
നീലക്കുറിഞ്ഞി പോലുള്ള സംരക്ഷിത സസ്യങ്ങൾ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമനടപടിക്ക് ഇടയാക്കുന്നതാണ്. കുറ്റം തെളിഞ്ഞാൽ 25,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന വ്യവസ്ഥകളുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

