കല്‍ക്കരി പ്രതിസന്ധിയില്‍ രാജ്യത്ത് ഊര്ജോല്പാദനം കുറയുന്നു,കേരളത്തിലെ വൈദ്യുതി പ്രശ്നം നീളാന്‍ ഇട
കല്‍ക്കരി ക്ഷാമത്തില്‍ താപനിലയങ്ങള്‍ വൈദ്യുതി ഉത്പാദനം കുറച്ചതോടെ സംസ്ഥാനം വീണ്ടും ഊര്‍ജ പ്രതിസന്ധിയിലേക്ക്.
36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ഇതില്‍ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളില്‍ 50 എണ്ണവും പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. പലയിടത്തുമുള്ളത് ഒരാഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രം. സ്ഥിതി വഷളായാല്‍ സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കേണ്ടിവന്നേക്കും.
കേന്ദ്രഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 12 ദശലക്ഷം യൂണിറ്റ് ഒഴികെ, മറ്റെല്ലാ മാര്‍ഗങ്ങളിലൂടെയും കിട്ടുന്നത് താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ്. കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാല്‍പ്പോലും പവര്‍ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല.
മൂന്ന് ദിവസമായി വൈകിട്ട് ആറിനും 12നുമിടയില്‍ ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് അരമണിക്കൂര്‍ രാത്രികാല ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ജലവൈദ്യുതി ഉത്പാദനം അഞ്ചു ദശലക്ഷം യൂണിറ്റ് വര്‍ദ്ധിപ്പിച്ചാണ് ലോഡ് ഷെഡ്ഡിംഗ് പരമാവധി കുറയ്ക്കുന്നത്. മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. മ്ണ്സൂണ് പിന്‍വാങ്ങുന്ന ഘട്ടമായതിനാല്‍ ഇനി തുലാവര്‍ഷത്തിലാണ് പ്രതീക്ഷ

