കർണാടകയിലെ അധ്യാപകർക്ക് ഇനി ‘TR’ പദവി
ഡോക്ടർമാർക്ക് ‘ഡോ.’, പ്രൊഫസർമാർക്ക് ‘പ്രൊഫ.’ എന്നിങ്ങനെ പേരിന് മുമ്പ് ഉപയോഗിക്കുന്ന പദവികൾക്ക് സമാനമായി, കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുമ്പ് ‘TR’ ചേർക്കാം. അധ്യാപക ദിനത്തോടനുബന്ധിച്ച് കർണാടക സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
വിദ്യാർഥികൾക്ക് കരിയർ മാർഗനിർദേശം നൽകുന്നതിലും ആത്മവിശ്വാസം വളർത്തുന്നതിലും ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിലും അധ്യാപകർ വഹിക്കുന്ന പങ്ക് ഉത്തരവിൽ എടുത്തുപറയുന്നു.
കുഡ്ലിഗിയിൽ നടന്ന അധ്യാപകദിന പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടകയിൽ 4.5 ലക്ഷത്തിലധികം അധ്യാപകരുണ്ടെന്നും അധ്യാപകർ പ്രത്യേക ബഹുമതി അർഹിക്കുന്നവരാണെന്നും പറഞ്ഞു.

