Spread the love

കൊച്ചി : മറുനാടൻ മലയാളിയെ ആക്കുന്നത് ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് സൂചിപ്പിച്ച് ഷാജൻ സ്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്’

കേരളത്തിലെ അംഗീകൃത മാധ്യമപ്രവർത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഓൺലൈൻ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്ക് അംഗത്വം നൽകുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റിയിൽ വന്ന ചർച്ച ചൂണ്ടിക്കാട്ടിയാണ് ഷാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഓൺലൈൻ അംഗത്വ ചർച്ചയിലും മറുനാടൻ മലയാളിയുടെ അംഗത്വമാണ് ചിലരുടെ ഉറക്കം കെടുത്തിയതെന്ന് ഷാജൻ ആരോപിക്കുന്നു. കെ പി റെജിയും സുരേഷ് എടപ്പാളും നയിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻറെ കീഴിലാണ് സംസ്ഥാനത്തെ പ്രസ് ക്ലബ്ബുകൾ എല്ലാം . നിലവിൽ പത്രങ്ങൾ ദൃശ്യമാധ്യമങ്ങൾ എന്നിവയിലെ മാധ്യമപ്രവർത്തകർക്ക് വ്യക്തമായ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിയൻ അംഗത്വം നൽകുന്നത്. അത് വിപുലീകരിച്ച് ഓൺലൈനിൽ കൂടി ഭാഗമാക്കാൻ ആണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി ചർച്ചയിൽ യൂണിയൻ സംസ്ഥാന നേതൃത്വം അവതരിപ്പിച്ച ഭേദഗതിയെ പൂർണ്ണമായി പിന്തുണച്ചത് കോട്ടയം പ്രസ് ക്ലബ് മാത്രമാണ്. ഒരു പത്രത്തിലെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ അംഗത്വം സംബന്ധിച്ച ചർച്ചകൾ നീട്ടി കൊണ്ടുപോവുകയായിരുന്നു. അതിനിടയിലാണ് ഈ വിഷയത്തിലുള്ള ഷാജന്റെ ഫേസ്ബുക്ക് പോസ്റ്റ്’ പോസ്റ്റ് ചുവടെ.

 

“കേരളത്തിൽ മറുനാടനെക്കാൾ വലിയ എത്ര മാധ്യമ സ്ഥാപനങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിനെതിരെയുള്ള കേസുകൾ, കോടതി വിധികൾ നിങ്ങൾ അറിയാറുണ്ടോ? അതെന്താ ഇവർക്കെതിരെ ഒന്നും കേസില്ലാത്തത് കൊണ്ടാണോ? എന്നാൽ മറുനാടനെതിരെ കേസ്, പരാതി, വക്കീൽ നോട്ടീസ് എന്നൊക്കെ പറഞ്ഞ് ഈ ചാനലുകളിലും പത്രങ്ങളിലും നിങ്ങൾ നിരന്തരം വാർത്തകൾ കാണും, മറുനാടന് ലഭിക്കുന്നതിന്റെ പത്തിരട്ടി നോട്ടീസുകളും കേസുകളും ഉള്ള സ്ഥാപനങ്ങളെ ആരും അറിയത്തുമില്ല.

 സംസ്ഥാന സർക്കാർ ഓൺലൈൻ മാധ്യമങ്ങൾക്ക് പരസ്യം നൽകാൻ ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ മറുനാടൻ ഇല്ല. ഇതൊക്കെയാണ് മറുനാടന്റെ വർത്തമാനകാല പ്രസക്തി.

നിങ്ങൾക്ക് വൈറലാകണോ? എളുപ്പവഴിയുണ്ട്. ഷാജൻ സ്കറിയയ്‌ക്കെതിരെ ഒരു വക്കീൽ നോട്ടീസ് അയച്ചാൽ മതി. പിന്നീട് കേസ് കൊടുക്കണം എന്നുപോലുമില്ല. 500 രൂപയിൽ കൂടുതൽ ചെലവാകത്തുമില്ല. അല്ലെങ്കിൽ എവിടെങ്കിലും ഒരു ചെറിയ പരാതി കൊടുത്താലും മതി. അപ്പോൾ തന്നെ ചാനലുകളും പത്രങ്ങളും ചാടി ഇറങ്ങും”.