തൃശ്ശൂര്‍: തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. അഭിഷേക്-അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കുന്നംകുളം താഴ് വാരത്താണ് സംഭവം.
പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

