Spread the love

ക്രിസ്തുമസ്സ് , ന്യൂ ഇയര്‍ ആഘോഷ വേളകളിലെ പക്ഷിപ്പനിയ്ക്ക് പിന്നില്‍ കന്നുകാലി മാഫിയ:നാഷണല്‍ ഹിന്ദു ലീഗ്

കോട്ടയം:കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷ വേളകള്‍ക്കു മുമ്പായി കുട്ടനാടന്‍ മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന പക്ഷിപനിയ്ക്ക് പിന്നില്‍ കന്നുകാലി വ്യാപാരികളാണെന്ന് നാഷണല്‍ ഹിന്ദു ലീഗ് പ്രസിഡന്റ് മുക്കാപ്പുഴ നന്ദകുമാര്‍ ആരോപിച്ചു.

ക്രിസ്തുമസിന് ഒരാഴ്ച മുമ്പ് ആരംഭിയ്ക്കുന്ന താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിക്കച്ചവടവും ഇവയുടെ മുട്ട വിതരണവും ആലപ്പുഴ ജില്ലാ അധികൃതര്‍ നിരോധിയ്ക്കുന്നത് ഒരു നിത്യസംഭവമായി മാറിയിരിയ്ക്കുന്നു.
പുതു വര്‍ഷ പുലരിയില്‍ ഇവയുടെ വ്യാപാരനിരോധനം പൂര്‍ണ്ണമായി പിന്‍വലിയ്ക്കുകയും ചെയ്യുമ്പോള്‍ ഇതിലെ മാഫിയ ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

കുട്ടനാടന്‍ മേഖലയിലെ താറാവ്, കോഴി, കാട കര്‍ഷകരെ ഉത്സവകാലത്തെ നിരോധനം വല്ലാതെ ബാധിയ്ക്കുന്നുണ്ട്.
കന്നുകാലി മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് കുട്ടനാടന്‍ പക്ഷി കര്‍ഷകര്‍ക്ക് വിനയായി ഭവിയ്ക്കുന്നത്.

അടുത്ത വര്‍ഷം നവംബര്‍ മാസം മുതല്‍ തന്നെ കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി കുട്ടനാടന്‍ മേഖലയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കാലയളവില്‍ എത്തിച്ചേരുന്ന പക്ഷിപ്പനിയെ തുരത്തുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്നും മുക്കാപ്പുഴ നന്ദകുമാര്‍ ആവശൃപ്പെട്ടു.