Spread the love

സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു.തമിഴ്നാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ തങ്കരാജ്( 60) ആണ് മരിച്ചത്.ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡില്‍ നാട്ടകം കോളേജ് ജംഗ്ഷന് സമീപം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സിദ്ധാര്‍ത്ഥ് പ്രഭു നാട്ടുകാരുമായി വാക്കുതര്‍ക്കവും, കയ്യാങ്കളിയുമുണ്ടായി.തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാര്‍ത്തയായിരുന്നു. സംഭവം നടക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് മദ്യലഹരിയിലായിരുന്നു. വാഹനം അമിത വേഗത്തിലുമായിരുന്നു.

അപകടത്തില്‍പ്പെട്ട കാല്‍ നടയാത്രക്കാരനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു, ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതിനിടെ എട്ടാം ദിവസം ഇദ്ദേഹത്തിന്റെ മരണത്തിന് കീഴടങ്ങിയത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ചിങ്ങവനം പൊലീസ് നിലവില്‍ കേസെടുത്തിട്ടുണ്ട്.നടന്‍ ഓടിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.

അപകടമുണ്ടായതിനുപിന്നാലെ സിദ്ധാര്‍ത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്.കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വില്‍പനക്കാരനെ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ പിടൂകുടന്ന ദൃശ്യവും പുറത്തുവന്നിരുന്നു.