സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളും. നടിയായ അഹാന കൃഷ്ണയുടേയും സഹോദരിമാരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും വൈറലായി മാറാറുണ്ട്.
നാല് പെൺമക്കളിൽ ഏറ്റവും ഇളയകുട്ടിയായ ഹൻസിക കൃഷ്ണയ്ക്ക് ഇന്ന് ഇരുപതാം പിറന്നാളാണ്. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആയതുകൊണ്ട് തന്നെ ഹൻസിക എല്ലാവർക്കും പ്രിയപ്പെട്ടവളാണ്. അഹാനയ്ക്ക് പത്ത് വയസ് പ്രായമുള്ളപ്പോൾ ആണ് ഹൻസിക ജനിക്കുന്നത്.
അതേസമയം കുടുംബാംഗങ്ങൾക്ക് ഹൻസികയോട് സ്നേഹവും വാത്സല്യവും കൂടാൻ മറ്റൊരു കാരണം കൂടിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരണത്തിൽ നിന്നും മകളെ രക്ഷിച്ച് കൊണ്ടുവന്നതാണ് സിന്ധുവും കൃഷ്ണകുമാറും. ഇതേക്കുറിച്ചു ഇവർ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട്.
ചെറുപ്പത്തി അതായത് ഹന്സികയ്ക്ക് ഒന്നര വയസ് മാത്രം പ്രായമുള്ളപ്പോൾ നെഫ്രോട്ടിക് സിൻഡ്രോം എന്നൊരു അസുഖം ഹൻസികയിൽ കണ്ടെത്തിയിരുന്നു. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീർണമായ അസുഖം.
വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം എടുത്തു ട്രീറ്റ്‌മെന്റ്. പക്ഷേ മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തിരുന്നുവത്രെ. അനന്ധപുരി ഹോസ്പിറ്റല്‍ ആ സമയത്ത് ഹന്‍സികയ്ക്ക് വീട് പോലെയായിരുന്നു. അവിടെ എത്തുമ്പോള്‍ എന്റെ വീട് എന്ന് പറഞ്ഞ് കൈ ചൂണ്ടും. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓകെയാണ്- എന്നാണ് അന്ന് സിന്ധു പറഞ്ഞത്.
ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹൻസിക.

