Spread the love

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായി. വിവാഹചടങ്ങുകളിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

Arya Badai Sibin wedding

”സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്” എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നടിമാരായ പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ആശംസകളുമായി രംഗത്തെത്തി.arya-sibin-wedding3

ആര്യ  മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് വിവാഹവേദിയിലെത്തിയത്. സിബിൻ ആര്യക്ക് താലി ചാർത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ കാണാം.arya-sibin-wedding33

കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

arya-sibin-wedding453