Spread the love

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ.

തന്നോട് സിനിമാ സെറ്റിൽ വച്ച് പലതവണ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും തന്റെ ദേഹത്ത് കയറിപ്പിടിച്ചുവെന്നും വീട്ടുകാരോട് ഇക്കാര്യം താൻ തുറന്നു പറഞ്ഞെങ്കിലും അതവർ കാര്യമായി എടുത്തില്ലെന്നും മൊണാലിസ ആരോപിച്ചു.

കൂടാതെ തനിക്ക് പതിനെട്ട് വയസ് ആകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും എറണാകുളത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മൊണാലിസ പറഞ്ഞു. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താസമ്മേളനത്തിന് എത്തിയത്.

തനിക്ക് നെപ്പാളിലും ഡെറാഡൂണിൽ വച്ചുമാണ് ദുരനുഭവം ഉണ്ടായത്. ഒരുതരത്തിലും തന്നെ സനോജ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാനാണ് ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ പറഞ്ഞ് വരുന്നതെന്നും മൊണാലിസ പറഞ്ഞു.