Spread the love

വയനാട്: വിവാഹച്ചടങ്ങുകൾക്കിടെ നിന്ന് ഓടിയെത്തി വോട്ട് ചെയ്ത് കല്യാണപ്പെണ്ണ്. വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിൾ ആണ് വിവാഹ വസ്‌ത്രത്തിലെത്തി വോട്ട് ചെയ്‌തത്. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം നമ്പർ ബൂത്തിലായിരുന്നു അഖില വോട്ട് രേഖപ്പെടുത്താനെത്തിയത്.

തന്നെ മിന്നുകെട്ടിന് മുൻപ് വോട്ട് ചെയ്യണമെന്ന് അഖില നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. വിവാഹത്തിരക്കിലായി കഴിഞ്ഞാൽ പിന്നെ വോട്ട് ചെയ്യാനായില്ലെങ്കിലോ എന്ന ആശങ്കയിലാണ് അഖില വോട്ടിട്ട് വിവാഹ വേദിയിലേക്ക് പോയത്.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ മികച്ച പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതൽ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെയാണ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.