സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണിവരെ 49 70 ശതമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരമുള്ള ശതമാനം.ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിക്കൂർ പിന്നിട്ടപ്പോൾ 33.28 ശതമാനമാണ് പോളിങ്. വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാനാവുന്നത്. സ്ഥാനാർഥികളും രാഷ്ട്രീയ – കലാ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ മുടവൻമുകൾ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് നടന് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. നടൻ സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവൺമെന്റ് യു പി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

