Spread the love

നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചുപതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു.

സംസ്ഥാനത്ത് പരക്കെ കനത്ത പോളിംങാണ് രേഖപ്പെടുത്തിയതെന്നാണ് ഒടുവിൽ പുറത്തുവരുന്ന കണക്ക്.

പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പോളിങ്ങിന് സാരമായി ബാധിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് എത്തിയ എല്ലാവർക്കും ടോക്കൺ നൽകിയിട്ടുണ്ട്.വോട്ട് ചെയ്യാൻ കാലതാമസം നേരിടുന്നതും പലയിടത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കേരളത്തിലെ നാലു മണ്ഡലങ്ങളിൽ.80% രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വൈകിട്ട് 5 മണി വരെയുള്ള കണക്കനുസരിച്ച് 75% ത്തിന് മുകളിലാണ് ആകെ പോളിംഗ്