Spread the love

വിരുന്ന് വിവാദത്തിലും ഹെലികോപ്റ്റർ വിവാദത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ താൻ ഭക്ഷണം കഴിച്ചു എന്ന പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ അഞ്ചു മണി മുതൽതന്നെ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും എല്ലാ മന്ത്രിമാരും എംഎൽഎമാരും സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.