അയർക്കുന്നം: മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.
മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി നടന്ന് പോകുകയായിരുന്ന ആറുമാനൂർ സ്വദേശി അഴിയാത്ത് പരേതനായ മാത്യുവിന്റെ മകൻ ജിന്റോ മാത്യു (43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. ഏറെ നേരമായിട്ടും ജിന്റോയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന്, മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഡ്രൈവറായിരുന്ന ജിന്റോ അവിവാഹിതനാണ്.
അയർക്കുന്നം ആറുമാനൂർ പ്രദേശങ്ങളിൽ വാഹന ഗതാഗതം പോലും അസാദ്ധ്യമാകും വിധം വെള്ളക്കെട്ട് അതിരൂക്ഷമാണ്. മാതാവ്: ക്ലാരമ്മ. സഹോദരങ്ങൾ: ജോജി, ആൻസി.

