Spread the love

സ്വതന്ത്രനായി മത്സരിക്കാൻ ജീ സുധാകരൻ, അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചേക്കും

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.

താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി എമ്മിന് എതിരെ ഒന്നും പറയാനില്ലന്ന് ജി സുധാകരൻ.
തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്.

താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടത് പോലും വാർത്ത വന്നതിന് ശേഷമാണ്.ഒരു ജില്ലാ കമ്മിറ്റി അംഗമാണ് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്ന വാർത്ത ചോർത്തിയത്.പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് മറ്റുള്ളവരെ ആക്രമിക്കുന്നു.

വ്യക്തിഹത്യ കൊണ്ട് ഒരു പാർട്ടി നശിക്കുകയല്ലാതെ രക്ഷപ്പെടില്ല.കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛനെ വരെ വിളിക്കാം എന്ന നിലയിലേക്ക് എത്തി.

റോസാപ്പൂ വിരിച്ച പാതയിൽ കൂടി നടന്നു വന്നയാളല്ല താൻ .തന്നെ വ്യക്തിഹത്യ നടത്തുന്നത് തടയുന്നതിൽ പാർട്ടി നേതൃത്വത്തിന് പോരായ്മയുണ്ടായി. നേതാക്കൾ ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

 

ജി.സുധാകരന് അമ്പലപ്പുഴയിൽ സ്വതന്ത്ര പിന്തുന്ന നൽകാൻ കോൺഗ്രസ്

അമ്പലപ്പുഴയിൽ മുൻ മന്ത്രി ജി സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിപ്പിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ലിജുവിനെ തൃപ്പൂണിത്തുറയിലേക്ക് പരിഗണിക്കുന്നത്

തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എംഎൽഎയായ കെ ബാബു മൽസരിക്കാത്ത സാഹചര്യത്തിൽ ഇവിടെ ആദ്യം മുതൽ സിനിമാ താരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു.

ഈ സ്ഥാനത്തേക്കാണ് കെപിസിസി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ലിജുവിന്റെ പേര് ശക്തമായി ഉയർന്ന് കേൾക്കുന്നത്.

എന്നാൽ പ്രവർത്തകർക്കിടയിൽ സ്വരചേർച്ച ഉടലെടുത്തതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്തം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകും.

1991 മുതൽ 2011 വെരെ കെ ബാബു തുടർച്ചയായി മൽസരിച്ച് ജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ.