വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ആണ് വിധിഎസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.വെള്ളാപ്പള്ളിയോടൊപ്പം എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കിയത് തിരിച്ചടിയായി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കമ്പനി ആക്ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
എസ്എൻഡിപി യോഗം കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
എം കെ സാനുമാസ്റ്റര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. കാത്തിരുന്ന വിധിയെന്ന് വിദ്യാസാഗര്‍ പ്രതികരിച്ചു.

