Spread the love

തിരുവനന്തപുരം : പിഎസ്‌സി ക്രമക്കേടും ശബരിമലയിലെ നെയ്യ് ഇടപാടും വാർത്താ സമ്മേളനത്തിൽ  ചോദിക്കാത്തത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശൻ. കാലവർഷക്കെടുതിക്കുള്ള ദുരിതാശ്വാസം പ്രത്യേക പാക്കേജ് ഇതു സംബന്ധിച്ച മന്ത്രി സഭ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ ഒടുവിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ ഒന്ന് പരിഹസിച്ചത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ഉൾപ്പെടെ പലതും കുത്തി കുത്തി ചോദിച്ച മാധ്യമങ്ങൾ പിഎസ്‌സി ക്രമക്കേട്  ഉന്നയിച്ചില്ല. ഇതേ തുടർന്ന് വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഇത് തിരിച്ചു ചോദിച്ചു അദ്ദേഹം ഇരിപ്പടം വിട്ടിറങ്ങിയത്