Spread the love

കണ്ണൂർ: സിപിഎമ്മിൽ കെകെ ഷൈലജക്ക് കഷ്ടകാലം. പികെ ശൃമളക്ക് നല്ലകാലം.സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിപിഎമ്മിൽ പിണറായി വിജയൻ തന്നെ അവസാന വാക്ക് എന്ന നിലയിലേക്കാണ് ഇതുവരെയും പുറത്ത് വരുന്ന വിവരം. പാർട്ടി പൂർണ്ണമായും പിണറായിയുടെ ഇംഗിതമനുസരിച്ച് മാത്രമുള്ള സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കൂ എന്ന തീരുമാനത്തിലെത്തയതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെ പോലെ തന്നെ ശരാശരിയിലും താഴെയുള്ളവർ മാത്രം മതി മൂന്നാം പിണറായി സർക്കാരിലും എന്ന നിലപാടിലാണ് കൃാപ്റ്റന്റെ തീരുമാനങ്ങൾ.

 

പരിണിതപ്രജ്ഞരായ നേതാക്കൾക്ക് സീറ്റില്ല. തേമസ് ഐസക്ക്, ജി സുധാകരൻ, സുരേഷ് കുറുപ്പ്, ജയരാജന്മാർ, എംഎം മണി, എ വിജയരാഘവൻ, സ്പീക്കർ ഷംസീർ ഇവരെല്ലാം ഔട്ട്.മുഖൃമന്ത്രി സ്ഥാനത്തേക്ക് ഒരുവേള പാർട്ടി ഉയർത്തികാട്ടി കെകെ ഷൈലജയാണ് പിണറായിയുടെ കണ്ണിലെ കരട്.

മുൻ ആരോഗ്യമന്ത്രിയും നിലവിലെ മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയെ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. മട്ടന്നൂർ മണ്ഡലം ഇത്തവണ വിട്ടുനൽകാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വം ശൈലജയെ അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് അവർ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. 2006-ൽ പേരാവൂരിൽ നിന്ന് ശൈലജ വിജയിച്ചിട്ടുണ്ട്. ശൈലജ മാറുന്നതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മട്ടന്നൂരിൽ
സ്ഥാനാർത്ഥിയാകും.

 

നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്.എന്നിട്ടും ഷൈലജയെ മന്ത്രി സ്ഥാനത്തേക്ക് പിണറായി പരിഗണിച്ചില്ല.ഇത്തവണ സീറ്റ് നൽകാതിരിക്കാൻ നീക്കമുണ്ടായങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രചരണമാവുമെന്ന് കണ്ടതോടെയാണ് പേരാവൂർ നല്കി ഷൈലജയെ ഒതുക്കുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടയായ പേരാവൂരിൽ ഷൈലജ വിയർത്ത് മത്സരിച്ച് ജനപ്രീതി തെളിയിക്കട്ടെ എന്നതാണ് പിണറായിയുടെ മനസിലിരുപ്പ്. പരാജയപ്പെട്ടാൽ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പടിയിറക്കുകയും ചെയ്യാമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്. ഷൈലജക്ക് ബദലായി പിണറായി കണ്ടെത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാരൃ ശൃാമളയെയാണ്.
തളിപ്പറമ്പ് മണ്ഡലത്തിൽ പികെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പികെ ശ്യാമള ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണാണ്.

 

പ്രവാസി സംരംഭകനായ ആന്തൂർ സാജന്റെ മരണവുമായി ബന്ധപ്പെട്ട് ശൃമളയുടെ പേര് ഉയർന്ന് വന്നത് വിവാദമായിരുന്നു. ശൃമളക്ക് സീറ്റ് നൽകുന്നതിൽ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ ഒരുവിഭാഗം
രംഗത്തെത്തിയിരുന്നു. എൻ സുകന്യയുടെ പേര് ഉയർന്നുവെങ്കിലും ഭൂരിഭാഗം പേരും പിന്തുണച്ചത് പികെ ശ്യാമളയെയാണെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ ശൃാമള ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ളതിനാൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന നിലയിലല്ല സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.മൂന്നാം പിണറായി സർക്കാർ വന്നാൽ ശൃാമളക്ക് മന്ത്രി സ്ഥാനവും ഉറപ്പായി.എന്നാൽ സിപിഎം കുടുംബാധിപതൃത്തിലേക്ക് അപഥസഞ്ചാരം നടത്തുകയാണെന്ന വിമർശനം സോഷൃൽ മീഡിയയിലടക്കം വൃാപകമാണ്. പിണറായി കുടുംബത്തിൽ നിന്ന് തന്നെ മരുമകൻ മുഹമ്മദ് റിയാസ് മന്ത്രിയായി.

 

ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ ഭാരൃയും മന്ത്രിയാകാൻ മത്സരിക്കുന്നു. പോളിറ്റ് ബൃറോ അംഗമായ വിജയരാഘവന്റെ ഭാരൃ ബിന്ദുവും മന്ത്രിയായി.
മുഖൃമന്ത്രിക്ക് ഭരണത്തിൽ ഉപദേശവും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകേണ്ട പാർട്ടി കൂട്ടിലടച്ച തത്തയായി മാറുകയാണെന്ന ആക്ഷേപം ഉയരുകയാണ്.