Spread the love

കോട്ടയം : സോഷ്യൽ മീഡിയയുടെ കടന്നാക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പത്ര ജീവനക്കാരുടെ സംഘടനയായ കെ എൻ ഇ എഫിന്റെ മാധ്യമ സെമിനാർ. അവഹേളനത്തിനുംഅപകീർത്തിപ്പെടുത്തലിനും വ്യക്തിഹത്യയ്ക്കും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നത് സമൂഹത്തിൽ ദൂര വ്യാപക  പ്രത്യാഘാതങ്ങളാണ്  ഉണ്ടാക്കുന്നതെന്ന് സെമിനാറിൽ സംസാരിച്ച പ്രമുഖ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി

സോഷ്യൽ മീഡിയ ദുഷ്പ്രചരണത്തിൽ തൻറെ പ്രിയ സുഹൃത്ത് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായത് വിവരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായി. സെമിനാറില്‍ സമകാലിക മാധ്യമങ്ങളും മാറുന്ന കേരളവും എന്ന വിഷയത്തെ അധികരിച്ചായിരുന്നു സെമിനാർ’

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍, ദീപിക ഡപ്യൂട്ടി എഡിറ്റര്‍ എസ്. ജയകൃഷ്ണന്‍, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ മധു നീലകണ്ഠന്‍, മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, , കേരള കൗമുദി ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.പി. ഹരികുമാര്‍, ജനയുഗം ബ്യൂറോ ചീഫ് സരിത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

ചൊവ്വാഴ്ച 1.30-ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും. വൈകുന്നേരം 4.30-ന് കളക്ടറേറ്റിനു സമീപത്തുനിന്നും തിരുനക്കരയിലേക്ക് വിളംബര റാലി കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ളാഗ് ഓഫ് ചെയ്യും. റാലി തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിക്കഴിഞ്ഞ് 5.30-ന് ട്രേഡ് യൂണിയന്‍ സമ്മേളനം ചേരും.

സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷത വഹിക്കുന്ന യോഗം തുറമുഖ-സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.