Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴി പുറത്ത്. ആദ്യ വിവാഹത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹം രജിസ്ട്രര്‍ ചെയ്തിട്ടില്ല. രാഹുലിനെ പരിചയപ്പെടുന്നത് വിവാഹം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും യുവതി മൊഴി നല്‍കി.

വ്യക്തിപരമായ കുടുംബപ്രശ്നത്തില്‍ പ്രത്യേകിച്ച് ഭര്‍ത്താവുമായുള്ള പ്രശ്നത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടപെട്ടിട്ടുണ്ട്. പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലുമായി സൗഹൃദത്തിലാവുകയും അത് പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു എന്നും യുവതിയുടെ മൊഴിയിലുണ്ട്. 2024 ഓഗസ്റ്റില്‍ ഹിന്ദുമതാചാരപ്രകാരം ഒരു ക്ഷേത്രത്തില്‍ വച്ച് യുവതിയുടെ വിവാഹം നടന്നെങ്കിലും ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. പാലക്കാട് നിന്നും പിന്നീട് തിരുവനന്തപുരത്തേക്ക് യുവതി താമസം മാറി.

വിവാഹ ബന്ധം പിരിഞ്ഞ് നാല് മാസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലുമായി സൗഹൃദത്തിലാകുന്നത്. 2025 മാര്‍ച്ച് മാസം മുതലാണ് രാഹുലുമായി തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വച്ച് ശാരീരികബന്ധം നടന്നതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയാണ്. നിയമപരമായ കാര്യങ്ങള്‍ കൂടി വിശദമായി പരിഗണിക്കും. ഇതിന് ശേഷമാകും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.