Spread the love

ജനഹിതം ശരിയുടെ പക്ഷത്തായിരിക്കുമെന്ന് അരുണ്‍കുമാര്‍. ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ ഫേസ് ബുക്കിലാണ് വിഎസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്ആര്‍ഡി ഡയറക്ടറുമായ അരുണ്‍കുമാര്‍ ഇക്കാര്യം എഴുതിയത്

ഫേസ്ബുക്ക് പോസ്റ്റ്

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പര്‍ശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്.

അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.