സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്, പിണറായി പ്രതിപക്ഷ നേതാവായേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് അമ്പരന്ന ഇടതുമുന്നണി തുടര്‍ ആലോചനകളിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയതോടെ ചര്‍ച്ചകള്‍ സജീവമായി.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച ചേരും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയും വി ലയിരുത്തലും യോഗത്തിലുണ്ടാകും. പ്രതിപ ക്ഷ നേതാവ്സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. യോഗത്തില്‍ പിണറായി വിജയന് പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി തന്നെ ഏറ്റെടുത്തേക്കും. പരാജയം സംഭവിച്ച ഉടന്‍ പൂര്‍ണമായി ചുമതലകളില്‍ നിന്നു മാറുന്നത് ശരിയല്ലെന്നാണ് പൊതുവികാരം. എന്നാല്‍ പിണറായി മനസ് തുറന്നിട്ടില്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി സിപിഎം ആണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് പിണറായി ആണ്. യുവതലമുറയ്ക്ക് അംഗീകാരം നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.അതിന് പിണറായി വഴങ്ങുമോ എന്നാണ് അറിയാനുളളത്. അങ്ങനെയെങ്കില്‍ കെ,എന്‍ ബാലഗോപാല്‍,റിയാസ് എന്നിവരുടെ പേരുകള്‍ പരിഗണിച്ചേക്കും.

