Spread the love

കേരളത്തില്‍ ഇന്നു ഹോട്ടല്‍ സമരം, ബേക്കറികള്‍ സമരത്തിലില്ല, ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിലച്ചേക്കും.

 

കൊച്ചി : കേരളത്തില്‍ ഇന്ന് ഹോട്ടല്‍ സമരം, ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ഇല്ല. പാചക വാതക വിലയിലുണ്ടായ വന്‍ വര്‍ധനയില്‍ പ്രതിഷേധിച്ചാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ നേതൃത്വത്തി ഹോട്ടലുകള്‍ അടച്ചിട്ടു സമരം ചെയ്യുന്നത്. 24 മണി ക്കൂറാണു സമരം. എന്നാല്‍ ബേക്കറികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.എന്നാല്‍സമരത്തിന്റെ ഭാഗമാകില്ലെന്ന് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്) അറിയിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ അടക്കമുള്ള വ്യാപാരി സംഘടനകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോ സിയേഷന്‍ അറിയിച്ചു. കേരള ഹോട്ടല്‍ ആന്‍ഡ് ബേക്കേഴ്‌സ് സമിതിയും കടകളടയ്ക്കുമെന്ന് അറി യിച്ചിട്ടുണ്ട്. .