Spread the love

ബെംഗളൂരു നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ. പരുക്കേല്‍ക്കുന്നവര്‍ക്ക് 5,000 രൂപയും നഷ്ടപരിഹാരം നല്‍കും. ചികിത്സച്ചെലവിനു നല്‍കുന്ന പണത്തില്‍ 3500 രൂപ അക്കൗണ്ടിലേക്കും ബാക്കി തുക ആരോഗ്യ സുരക്ഷ ട്രസ്റ്റിലേക്കുമാണു കൈമാറുക.

പേവിഷബാധയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്കു മാത്രമാണ് 5 ലക്ഷം രൂപ നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. തെരുവുനായ ആക്രമണം കൂടിയതോടെയാണു ധനസഹായം പ്രഖ്യാപിച്ചത്. നായ, പാമ്പ്, മറ്റു മൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ അടിയന്തര ചികിത്സ ലഭിക്കും. രാജ്യത്ത് തെരുവു നായ് ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത്തരത്തിലുളള നടപടി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടക