ആലപ്പുഴ : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നവ കേരളയാത്രയ്ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ഉൾപ്പെടെ ആക്രമിച്ച കേസിൽ പുനർ അന്വേഷണം ആരംഭിച്ചിരിക്കുന്നതിനിടെ ദൃശ്യം ചിത്രീകരിച്ച മാധ്യമപ്രവർത്തകന് ഭീഷണി.
ആലപ്പുഴയിലെ ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിയാണ് പിണറായിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീളൻ വടിയെടുത്ത് അടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.
ഈ ദൃശ്യങ്ങളാണ് സംഭവത്തിലെ നിർണായക തെളിവായി മാറിയത്. വീഡിയോ ദൃശ്യങ്ങൾ എടുത്ത ജോജിയോട് സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടു എന്നാണ് പുതിയ റിപ്പോർട്ട്. കോടതിയിലോ പോലീസിലോ സാക്ഷി പറയരുതെന്നും നിങ്ങൾ മാധ്യമപ്രവർത്തകൻ അല്ലേ എന്നുമുള്ള ചോദ്യങ്ങളാണ് ഫോണിലൂടെ ആവർത്തിക്കുന്നതെന്ന് ജോജി ആലപ്പുഴയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും ആക്രമണത്തിൽ ആലപ്പുഴ നിയുക്ത എംഎൽഎ വിഡി തോമസിന് അടക്കം പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.അതിൻറെ തുടർച്ചയായാണ് വിടി സതീശൻ സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗം പ്രത്യേക സംഘത്തെ ഫെയ്സ് വീണ്ടും അന്വേഷിക്കുന്നതിനായി നിയോഗിച്ചത്

