Spread the love

കോതമംഗലത്ത് 23വയസ്സുകാരി ജീവനൊടുക്കിയതിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ

നിർബന്ധിത മതപരിവർത്തനം പോലുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നുംസിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.

നേരത്തേ യുവതിയുടെ അമ്മ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സഭയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.