കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ പൂർണ്ണമായി തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി. തങ്ങൾ യുഡിഎഫ് വിട്ടസാഹചര്യം അതേപോലെ നിലനിർത്തുകയാണ്. പാർട്ടിക്കുള്ളിൽ പല അഭിപ്രായങ്ങൾ രൂപം കൊള്ളാം. പക്ഷേ ചർച്ചക്കു ശേഷം പൊതു തീരുമാനത്തിലെത്തും.
കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
താൻ ദുബായിൽ പോയത് ഒരു ബന്ധുവിനെ സന്ദർശിക്കുന്നതിനാണ്.അതിനിടയിലാണ് മുന്നണി മാറ്റം ചർച്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞത്.
കേരള കോൺഗ്രസ് ഇവിടെയുണ്ടോ അവിടെയാണ് ഭരണം. മന്ത്രി റോഷി അഗസ്റ്റിനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ല. എന്നും സംസാരിക്കും
16ന് ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി എന്നത് മാധ്യമസൃഷ്ടിയാണ് ‘സോണിയ ഗാന്ധി ചർച്ചയ്ക്ക് വിളിച്ചാൽ പോകും. അത് മുന്നണി മാറ്റമല്ല മറ്റു പൊതു വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും

