കരൂര്‍: ചലച്ചിത്ര നടന്‍ വിജയ് സംഘടിപ്പിച്ച റാലിക്കിടയില്‍ മരണമടഞ്ഞ വര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്‍ തിക്കിലും തിരക്കിലും മരിച്ച ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഓരോരുത്തര്‍ക്കും 1 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ ഒരു കമ്മീഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.തിരുച്ചി, സേലം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലെ കളക്ടര്‍മാരോട് കരൂരിലേക്ക് പോയി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

