തിരുവനന്തപുരം :ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. പരേതനായ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: പ്രൊഫ. സുമം?ഗല, ഹരീഷ് ദാമോദരന്‍. സഹോദരങ്ങള്‍: ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി. സംസ്കാരം ഇന്ന് 12ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. വസതിയായ ശാസ്തമംഗലം മംഗലം ലെയിൻ 9- ‘സുധർമ’യിൽ രാവിലെ 11.30 വരെ പൊതുദർശനം.

