Spread the love

ന്യൂയോർക്ക് യുഎസിലുണ്ടായ കാര്‍ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. റോക്‌ലാഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ നടന്ന കാർ അപകടത്തിൽ കോട്ടയം സ്വദേശി ആൽവിൻ പന്തപ്പാട്ട്(27) ആണ് മരിച്ചത്. ന്യൂജഴ്സിയിലെ ക്രസ്ട്രോൺ ഇലക്ട്രോണിക്സ്, ഓറഞ്ച്ബർഗ് സിസ്റ്റം മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു.

കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വർഗ്ഗീസിന്റെയും എലിസബത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് ജോബിൻ ജോസഫ്, ഇടാട്ടിൽ (ലോങ്ങ് ഐലൻഡ്).

പൊതുദര്‍ശനം : ഓഗസ്റ്റ് 14ന് വൈകിട്ട് 5 മുതല്‍ 9 വരെ ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ച്, വെസ്ലി ഹില്‍സ് ന്യൂയോര്‍ക്കില്‍ വച്ച്.

സംസ്‌കാരം : സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ച്, വെസ്ലി ഹില്‍സില്‍. സംസ്‌കാരം സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരി, 36 വെസ്റ്റ് നായയ്ക്ക് റോഡ്, നാനുവറ്റ്, ന്യൂയോര്‍ക്ക്