Spread the love

കോട്ടയം: മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോനെ (60) ആണ് വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വയറ്റിൽ സ്ഫോടക വസ്തു കെട്ടിവച്ച ശേഷം പൊട്ടിക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പിൽ നിന്ന് ശബ്ദം കേട്ടത്. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)