കൊച്ചി: കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിന് തന്റെ പുത്തൻ സ്കൂട്ടർ നഷ്ടമായി. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിനാണ് യുവാവിന്റെ സ്കൂട്ടറുമായി കാമുകി കടന്ന് കളഞ്ഞത്. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്.
പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്ത് വരുന്നത്. ഓൺലൈനിലൂടെ ആണ് യുവാവ് പെൺകുട്ടിയുമായി അടുക്കുന്നതും പ്രണയത്തിലാവുന്നതും. കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂർ സ്വദേശി. അതും സ്കൂട്ടറിലാണ് എത്തിയത്. ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിട്ടുണ്ടായിരുന്നില്ല.
കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തി. എന്നാൽ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്ട്ടില് കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി. ബിൽ തുക നൽകിയത് യുവാവാണ് . യുവാവ് കൈകഴുകാന്‍ പോയ സമയം നോക്കി സ്കൂട്ടറിന്റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിട്ടു.
യുവാവ് കൈകഴുകി തിരിച്ചെത്തിയപ്പോൾ കാമുകിയും ഇല്ല വണ്ടിയും ഇല്ല. ടുവിൽ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

