കണ്ണൂർ:പേരാവൂർ നിയോജക മന്ധലത്തിലെ കൊട്ടിയൂർ- നീണ്ടു നോക്കി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി സ്ഥലവും വീടും സ്ഥാപനങ്ങളും വിട്ടു നല്കിയവർക്ക് നഷ്ടപരിഹാരം അകലെ.
പ്രദേശത്തെ കർഷകരും ചെറുകിട വൃാപാരികളുമടക്കം 26 പേർക്കാണ് നഷ്ടപരിഹാരം ഇതുവരെയും ലഭിക്കാത്തത്. 2020 ൽ ആരംഭിച്ച സ്ഥലമെടുപ്പ് പ്രക്രിയയിൽ, സ്ഥലമേറ്റെടുത്ത് 3 മാസത്തിനുള്ളിൽ നഷ്ടപരിഹാരം നല്കാമെന്നായിരുന്നു പിബ്ബൃഡിയും റവനൃഡിപ്പാർട്ടുമെന്റും നല്കിയ ഉറപ്പ്.
2025 ജൂലൈ 29 ന് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.എന്നാൽ ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം എന്നു ലഭിക്കുമെന്ന ചോദൃത്തിന് ഉത്തരമില്ല.
19.50 സെന്റ് സ്ഥലമാണ് പ്രദേശവാസികളിൽ നിന്ന് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്.നഷ്ടപരിഹാരം ലഭിക്കാത്തതുമൂലം ഭൂമിയും സ്ഥാപനങ്ങളും വിട്ടു നല്കിയ സാധാരണക്കാർ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് പാലം നിർമ്മാണം യാഥാർതൃമാക്കാനായി ഏറെ പരിശ്രമിച്ച നാട്ടുകാരനും പൊതുപ്രവർത്തകനുമായ അഗസ്റ്റൃൻ ചക്കാലയിൽ ( പാലാ കുഞ്ഞ്) പറഞ്ഞു.
പാലത്തിന്റെ അടങ്കൽ തുകയിൽ തന്നെ നഷ്ടപരിഹാരത്തിന് ആവശൃമായ തുക വകകൊള്ളിച്ചുട്ടുണ്ട്. നഷ്ടപരിഹാര തുക ചുവപ്പ് നാടയിൽ കുരുങ്ങി കിക്കുകയാണ്.സർക്കാർ തന്നെ വേണ്ട മുൻഗണന നല്കി ഇത് അർഹരായവർക്ക് എത്രയും വേഗം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശൃപ്പെട്ടു.
മലയോര ഹൈവേയും കൊട്ടിയൂർ സമാന്തര പാതയും തമ്മിൽ ബന്ധിപ്പിക്കാനായി കൊട്ടിയൂർ ടൗണിൽ ബാവലി പുഴക്ക് മീതേയാണ് പാലം നിർമ്മിച്ചത്.

