Spread the love

കോട്ടയം : നിയമ പോരാട്ടത്തിൽ പോലീസിനെ മുട്ടുകുത്തിച്ച അഭിഭാഷകൻ. രണ്ടു പതിറ്റാണ്ട് മുമ്പ് അന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി ആയിരുന്ന പരേതനായ ശ്രീകുമാർ നേതൃത്വത്തിൽ നടന്ന മർദ്ദന കേസിലാണ് 1.35 ലക്ഷം പോലീസുകാർ പിഴയായി നൽകാൻ കോടതി ഉത്തരവിട്ടത്.

നഷ്ടപരിഹാരത്തുക നീതി നിഷേധിക്കപ്പെട്ടവർക്കായി വിനിയോഗിക്കുമെന്ന് അഭിഭാഷ കൻ റോയി പറഞ്ഞു. കോടതി ഉത്തരവി നെത്തുടർന്ന് നഷ്ടപരിഹാരവും കേസ് നടത്തിയ വർഷങ്ങളിലെ പലിശയും കോടതിച്ചെലവും ഉൾ പ്പെടെ കുറ്റാരോപിതരായ പോലീസുകാർ അഭിഭാഷകനു കൈമാറി.

ചങ്ങനാശേരി ബാറിലെ അഭി ഭാഷകൻ റോയി തോമസിനാണ് നഷ്ടപരിഹാരം ലഭിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നഷ്ടപരിഹാരം നൽകാൻ ജില്ലാ കോടതി ഉത്തരവിട്ടത്. 50,000 രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. പലിശയും കോടതിച്ചെലവും ഉൾപ്പെടെ 1.35 ലക്ഷം രൂപയാണ് അഭിഭാഷകനു ലഭിച്ചത്. സിസിടി വി പോലുമില്ലാതിരുന്ന കാലത്തു നടന്ന കേസിൽ, പൊലീസിന്റെ സമ്മർദങ്ങളുണ്ടായിട്ടും മാറാതെ നിന്ന സാക്ഷികളുടെ മൊഴിയാണ് നിർണായകമായത്.

2004 മാർച്ച് 24നായിരുന്നു കേസിനാസ്പദമായ സംഭവം.

അന്നത്തെ ചങ്ങനാശേരി എസ്ഐയും പി ന്നീട് ഡിവൈഎ സ്പിയുമായിരുന്ന അന്തരിച്ച കെ. ശ്രീകുമാറിനെ തിരെയും മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ക്കുമെതിരെയാണ് കേസ് നൽകിയത്.

ആരാധനാലയവുമായി ബന്ധപ്പെട്ട തർക്കം എതിർകക്ഷികളു മായി സംസാരിക്കാനാണ് അഭിഭാ ഷകനായ റോയി തോമസ് ചങ്ങ നാശേരി പോലീസ് സ്റ്റേഷനി ലെത്തിയത്. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് സ്റ്റേഷൻ വിട്ടിറങ്ങിയ റോയി തോമസിനെ ശ്രീകുമാറിന്റെ നിർ ദേശപ്രകാരം, ഉദ്യോഗസ്ഥരായ ബിജു, ശ്രീകുമാർ, ജമാൽ എന്നീ പൊലീസുകാർ റോഡിൽനിന്നു വലിച്ചിഴച്ച് സ്റ്റേഷനിലെത്തിക്കു കയും മർദിക്കുകയുമായിരുന്നു വെന്നാണ് പരാതി.

തുടർന്ന് ബാർ അസോസിയേഷൻറെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു.