കാപ്പ ലംഘനം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി യുടെ ഉത്തരവ് പ്രകാരം ഒരു വർഷക്കാലത്തേയ്ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിൽ നിന്നും സഞ്ചലന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള 04.11.2024 തീയതിലെ ഉത്തരവ് നിലനിൽക്കെ അതിന് വിപരീതമായി പ്രവർത്തിക്കുകയായിരുന്നു.
വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ തോട്ടയ്ക്കാട് പോസ്റ്റൽ അതിർത്തിയിൽ ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ സാബു മകൻ 30 വയസുള്ള മോനുരാജ് ആണ് അറസ്റ്റിൽ ആയത്.
06.10.2025 വൈകിട്ട് 07.15 ന് ഞാലിയാകുഴി ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിൽക്കുന്നതായി വാകത്താനം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ എം.കെയും പൊലീസ് പാര്‍ട്ടിയും കാണുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 18.10.2025 തീയതി വരെ റിമാന്റ് ചെയ്യുകയും ചെയ്തു.

