Spread the love

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ല. സർക്കാരിനെയും ആരോഗൃ വകുപ്പിനെയും വെള്ളപൂശി ജില്ലാ കലക്ടറുടെ റിപ്പോർട്ട്.പിന്നാലെ കലക്ടർക്ക് സ്ഥാനചലനം: 20 പേജ് അടങ്ങുന്ന വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കോട്ടയം കളക്ടർ ജോൺ വി സാമുവേൽ ആരോഗ്യമന്ത്രിക്ക് കൈമാറിയത്.

 

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇടിഞ്ഞ് വീണ കെട്ടിടത്തിൽ സ്ത്രീ കുടുങ്ങി കിടന്ന സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായെന്നായിരുന്നു ചാണ്ടി ഉമ്മനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ആക്ഷേപം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുമുണ്ടായിരുന്നു.

 

സർക്കാരിനെ വെള്ളപുശി ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിതിന് പിന്നാലെ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടായതും ചർച്ചയായിട്ടുണ്ട്.ജലാഗത വകുപ്പ് ഡയറക്ടറായിട്ടാണ് ജോൺ വി സാമുവേലിനെ നിയമിച്ചത്.ചേതൻ കുമാർ വീണയാണ് പുതിയ ജില്ലാകലക്ടർ