കോട്ടയം : സിപിഎം വക്താവ് ചമഞ്ഞ് വർഷങ്ങളായി ചാനൽ ചർച്ചകളിലും സോഷൃൽ മീഡിയയിലും നിറഞ്ഞ റജി ലൂക്കോസ് ബിജെപിയിലേക്ക് മറുകണ്ടം ചാടിയതിൽ പൊള്ളലേറ്റ് കോട്ടയത്തെ സിപിഎം ജില്ലാ നേതൃത്വം.പാർട്ടിയുടെ നിലപാട് വൃക്തതമാക്കും വിധം ചാനൽ ചർച്ചയിൽ മുഖൃമന്ത്രി പിണറായി വിജയനും ഇടത് സർക്കാറിനും സംരക്ഷണ കവചം ഒരുക്കിയ റജി നല്ല നാടകക്കാരനെന്ന് തെളിയിച്ചു. പാർട്ടിയിൽ പുതിയ അവതാരമായാണ് വിലസിയത്. ജില്ലാ കമ്മറ്റി ഓഫീസിൽ സ്ഥിര സന്ദർശനം. മുമ്പ് ബൈബിൾ കൻവൻഷൻ സംഘത്തിലെ പ്രാസംഗകൻ.
കൺവൻഷൻ സംഘവുമായി തെറ്റിപിരിഞ്ഞ് ഭാരൃ വീടിന് സമീപത്തുള്ള പള്ളിക്കത്തോട്ടിലെ സാംസ്ക്കാരിക പ്രവർത്തകർ വഴി ഡോക്യുമെന്ററി നിർമ്മാണത്തിൽ പങ്കാളിയായി. സ്വാമി ആതുരദാസ്, നവാബ് രാജേന്ദ്രൻ, കൂടാതെ കേരളത്തിലെ ആനകളെക്കുറിച്ചും പള്ളിക്കത്തോട്ടിലെ സാംസ്ക്കാരിക പ്രവർത്തകർ നിർമ്മിച്ച ഡോക്യുമെന്ററിയിൽ പങ്കാളിയായി. ഡോക്യുമെൻററി നിർമ്മാണം കഴിഞ്ഞപ്പോൾ നേരെ അമേരിക്കയ്ക്ക് പോയി.
ക്നാനായ സഭക്കാരനായതിനാൽ അവർ വഴി സഭ മക്കൾ ഏറെയുള്ള അമേരിക്കയിൽ സന്ദർശനം വേഗം തരപ്പെട്ടു . അങ്ങനെ അവിടെ ലഭിച്ച ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ദുരൂഹം എന്ന അണിയറ കഥ
ഇതോടെ നേരെ കേരളത്തിൽ മടങ്ങിയെത്തിപിന്നീട് കേരളത്തിലങ്ങോളം അനേകം ചെരുപ്പുകടകൾ തുറന്നു. പിന്നെ പൊങ്ങിയത് സിപിഎം സഹയാത്രികനായി ,രാഷ്ട്രീയ നിരീക്ഷകൻ , ചാനൽ ചർച്ചയിൽ പാർട്ടി വക്താവ്.
പാർട്ടിയിലെ ചിലരുമായുള്ള ഉറ്റ ചങ്ങാത്തം വഴി മുഖൃമന്ത്രിയുടെ അടുക്കൽ വരെയെത്തി. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തുവെന്നും പറയുന്നു. ഈ പാർട്ടി വക്താവിന്റെ കറുത്ത ഭൂതകാലം പാർട്ടി കണ്ടില്ല. ചില പത്രങ്ങൾ ഇയാളെ വിശേഷിപ്പിച്ചത് അമേരിക്കൻ മാധൃമപ്രവർത്തകൻ, കോളമിസ്റ്റ്, എഴുത്തുകാരൻ എന്നൊക്കെയാണ് !. മാധൃമപ്രവർത്തനത്തിന് മൂന്നാല് അവാർഡുകളും. അമേരിക്കയിലെ മാധൃമപ്രവർത്തനത്തിനാണ് പോലും അവാർഡ്!!.
ആനകളെക്കുറിച്ചുള്ള പരമ്പരയിൽ പൊള്ളിയത് ആന ഭ്രമക്കാരനും ആന ഉടമസ്ഥനുമായ അന്തരിച്ച വാളക്കയം തോമസ് കുട്ടിയുടെയാണ്. സഞ്ജയ് ഗാന്ധിയുടെ ക്ലാസ്മേറ്റായ തോമസ്കുട്ടിയെ മുൻനിർത്തി ഹൃസ്വചിത്രം നിർമ്മിച്ചു. സ്ക്രിപ്റ്റ് എഴുതിയ പ്രമുഖ കാർട്ടൂണിസ്റ്റിനും പ്രതിഫലം കിട്ടിയില്ല. സഹ നിർമ്മാതാവായ മോൻസി കരിക്കംപള്ളിയും അതേ അവസ്ഥയിലായി
പിന്നീടാണ് സാമ്രാജൃ വിരുദ്ധത തോന്നി പാർട്ടി മെമ്പറായത്. കടുത്തുരുത്തി ഏരിയാ കമ്മറ്റി സെക്രട്ടറി വഴിയാണ് പാർട്ടിയുടെ പടവുകളിലേക്ക് ചാടി കയറി തുടങ്ങിയത്. ബൈബിൾ കൺവൻഷനിലെ പ്രസംഗ ശൈലി ചാനൽ ചർച്ചയിൽ ഏറെ പ്രയോജനപ്പെട്ടു.
ഇടക്കിടക്ക് വിദേശ യാത്രകൾ നടത്തി.അങ്ങനെ ഒന്നാം പിണറായി ഭരണ കാലത്ത് സ്വിറ്റ്സർലണ്ടിൽ 3000 കോടിയുടെ ഇലട്രിക് ബസ് ഡീൽ വിദേശ മലയാളി വനിത വഴി ഉറപ്പിക്കാനുള്ള ശ്രമം നടത്തി. ഈ സംഘം തലസ്ഥാനത്തും ചർച്ചക്കായി എത്തിയതായാണ് വിവരം. എന്നാൽ ആ സമയത്ത് നയതന്ത്ര ചാനൽ വഴിയുടെ സ്വർണ്ണ കള്ളക്കടത്ത് വിവാദം ഉയർന്ന് വന്ന സാഹചരൃമായിരുന്നു. അതുകൊണ്ട് പദ്ധതി മെല്ലപോക്കിലായി.
റെജി ലൂക്കാസിന്റെ കാർമ്മികത്വത്തിലുള്ള ഈ ഡീൽ വിഡി സതീശൻ വെളിപ്പടുത്തിയതാണ് സംഗതി പാളി . .
അപ്പോഴും പാർട്ടി വക്താവിന്റെ മേലങ്കി ഇത്തരം ഇടപാടുകൾക്ക് സഹായകമായി. കോട്ടയത്തെ പാർട്ടി നേതൃത്വത്തിന്റെ മുമ്പിൽ പരാതികൾ വന്നിട്ടും ഉന്നത സിപിഎം നേതാക്കളുമായുള്ള ബന്ധം മൂലം അവയെല്ലാം അവഗണിക്കപ്പെട്ടു വത്രെ
റെജി പാർട്ടിക്കാരനല്ലന്ന് ഇപ്പോൾ പറഞ്ഞ് തലയൂരുമ്പോൾ കടുത്തുരുത്തി ഏരിയാ കമ്മറ്റിയിൽ നിന്നും പ്രതിനിധിയായി 2021 ലെ കോട്ടയം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത കാരൃം അറിയാഞ്ഞട്ടല്ല. പാർട്ടി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കടുത്തുരുത്തി ഏരിയാ സെക്രട്ടറിക്ക് നല്കിയ സ്വീകരണത്തിലെ സാംസ്ക്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തതും റെജി ലൂക്കോസായിരുന്നു. പാർട്ടിക്ക് ഇത്രമേൽ പ്രിയപ്പെട്ടവനായിരുന്നു റെജി.
ഇ ബസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിലെ വിവരം ഈ നേതാവിനെ വല്ലാതെ പൊള്ളിച്ചിരുന്നു. അതാണോ മാനസാന്തരത്തിനു കാരണം ‘

