Spread the love

ലോകം ആദരിക്കുന്ന ആത്മീയ നേതാവ് ദലൈലാമയ്ക്ക് നവതിയുടെ നിറവ്്. ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ഇന്ത്യയിലെ ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് ടിബറ്റിന്റെ ബുദ്ധിസത്തിന്റെ ആത്മീയാചാര്യന്റെ താല്‍ക്കാലിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്്.90-ാം ജന്മദിനമായ ഞായറാഴ്ച ദലൈലാമയുടെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ഥന നടക്കും. പ്രത്യേക ഗുരുപൂജയുണ്ടാകും. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാജീവ് രഞ്ജന്‍സിങ്, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മുഖ്യന്ത്രി പ്രേം സിങ് തമാങ്, ഹോളിവു ഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ടിബറ്റന്‍ ബുദ്ധമതത്തിലെ 14-ാം ദലൈലാമയുടെ പൂര്‍വാശ്രമത്തിലെ പേര് ടെന്‍സിന്‍ ഗ്യാസ്റ്റോ എന്നായിരുന്നു. പിന്‍ഗാമിയുണ്ടാകുമോയെന്നത് കുറച്ചുകാലമായി ചൂടുള്ള ചര്‍ച്ചയാണ്. ജന്മദിനാ ഘോഷം തുടങ്ങിയപ്പോള്‍ ദലൈലാമ പാ രമ്പര്യം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ദലൈലാമ തിരഞ്ഞെടുപ്പിന് സര്‍ക്കാരി ന്റെ അനുമതിവേണമെന്ന് ചൈനീസ് ഭര ണകൂടം പ്രതികരിച്ചതോടെ ചര്‍ച്ച ചൂടുപിടിച്ചു. ടിബറ്റന്‍സമൂഹത്തിന്റെ ധരംശാലയിലെ പ്രവാസിസര്‍ക്കാരിനാണ് പുതിയ ദലൈലാമയെ പ്രഖ്യാപിക്കാന്‍ അധികാര മെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും ദലൈലാമ മറുപടി നല്‍കി.