ദുബായ് : ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം നടക്കുന്നതിനു മുമ്പുതന്നെ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.
അതേസമയം നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ ഈ കേന്ദ്രം ആക്രമിക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).
അതേസമയം, ഇസ്രയേലി നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണവും തുടരുകയാണ്.

